മട്ടന്നൂർ മുനിസിപ്പാലിറ്റി യുടെ മൂക്കിന് താഴെ തന്നെ, കൊക്കയിൽ ഭാഗത്ത് തെരുവുനായ്ക്കളുടെ ഭീഷണി അസഹനീയമായി കൊണ്ടിരിക്കുന്നു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

മട്ടന്നൂർ മുനിസിപ്പാലിറ്റി യുടെ മൂക്കിന് താഴെ തന്നെ, കൊക്കയിൽ ഭാഗത്ത് തെരുവുനായ്ക്കളുടെ ഭീഷണി അസഹനീയമായി കൊണ്ടിരിക്കുന്നു.


 ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആൾക്കാർക്ക് വരെ പുറത്തിറങ്ങി നടക്കാൻ ഭയമാകുന്നു. മുറ്റത്ത് കിടക്കുന്ന വാഹനം മുതൽ, ചെരിപ്പ് വരെ ഇവയുടെ ആക്രമണത്തിന് ഇരയാകുന്നു. പലപ്പോഴും കുട്ടികൾക്ക് നേരെ കുരച്ചുകൊണ്ട് ചാടി വരുന്നു. മനുഷ്യൻറെ സ്വൈര്യ വിഹാരത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന തെരുവുനായ്ക്കൾ ക്കെതിരെ നാളിന്ന് വരെയായി മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ പക്കൽ നിന്നും യാതൊരു നടപടിയും ഇതുവരെ എടുത്തതായി കണ്ടിട്ടില്ല. നൂറുകണക്കിന് തെരുവുപട്ടികൾ രാപ്പകൽ വ്യത്യാസമില്ലാതെ കൺമുന്നിൽ നിന്നും ഉലാത്തുമ്പോൾ കയ്യും കെട്ടി നിൽക്കുന്ന മുനിസിപ്പാലിറ്റി നിലപാട് തീർത്തും പ്രതിഷേധാർഹമാണ്. ഒരു അപകടം വരുന്നതുവരെ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് മുനിസിപ്പാലിറ്റിയുടെ പക്കൽ നിന്നും ഇതിനൊരു ശാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തണമെന്ന് മട്ടന്നൂർ നിവാസികൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്തു മുന്നോട്ടു പോകുവാൻ തന്നെ തയ്യാറാണെന്ന് ഒന്ന് ഓർമ്മപ്പെടുത്തുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog