സര്‍വ്വെകളിലല്ല ജനങ്ങളുടെ വോട്ടിലാണ് യു. ഡി. എഫിന്റെ വിശ്വാസം ;വി. എ നാരായണന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

സര്‍വ്വെകളിലല്ല ജനങ്ങളുടെ വോട്ടിലാണ് യു. ഡി. എഫിന്റെ വിശ്വാസം ;വി. എ നാരായണന്‍


കോടികള്‍ കൊടുത്തുള്ള സര്‍വ്വെകളിലല്ല ജനങ്ങളുടെ വോട്ടിലാണ് യു. ഡി. എഫ് വിശ്വാസം അര്‍പ്പിക്കുന്നതെന്ന് കെ. പി. സി. സി ജനറല്‍ സെക്രട്ടറി വി. എ നാരായണന്‍ പ്രസ്ഥാവിച്ചു. കോടാനുകോടി രൂപയുടെ പരസ്യം വാങ്ങി നടത്തുന്ന സര്‍വ്വെയിലെന്താണ് ആധികാരികതയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെക്കാലമായി മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധാനം ചെയ്ത തലശ്ശേരി മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ പോലും സാധിക്കാത്ത കമ്മ്യൂണിസ്‌ററുപാര്‍ട്ടിയാണ് വികസനത്തെക്കുറിച്ച് വാതോരാതെ പറയുന്നത്. പി. എസ്. സിയുടെ വിശ്വാസ്യത തകര്‍ത്ത് കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച സര്‍ക്കാരാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി കേരളത്തിലെ കാവല്‍ക്കാരനെപോലെ പ്രവര്‍ത്തിച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നും വി. എ നാരായണന്‍ കൂട്ടിച്ചേര്‍ത്തു. തലശ്ശേരി നിയോജകമണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ത്ഥി എം. പി അരവിന്ദാക്ഷന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വേറ്റുമ്മലില്‍ സംഘടിപ്പിച്ച കതിരൂര്‍ പഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. എം മഹമ്മൂദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. എ ലത്തീഫ്, അഡ്വ. സി. ടി സജിത്ത്, എന്‍. മഹമ്മൂദ്, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, സജ്ജീവ് മാറോളി, ബഷീര്‍ ചെറിയാണ്ടി, മണ്ണയാട് ബാലകൃഷ്ന്‍, പി. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. പ്രേമരാജന്‍ സ്വാഗതവും ഒ. ഹരിദാസ് നന്ദിയും പറഞ്ഞു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog