'പരമ്ബരാഗത ഭക്ഷണശാലയിലും മദ്യം'; പ്രത്യേക ഫെനി നയം പ്രഖ്യാപിച്ച്‌ ഗോവ, പ്രചാരം വര്‍ധിപ്പിക്കാന്‍ പദ്ധതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

'പരമ്ബരാഗത ഭക്ഷണശാലയിലും മദ്യം'; പ്രത്യേക ഫെനി നയം പ്രഖ്യാപിച്ച്‌ ഗോവ, പ്രചാരം വര്‍ധിപ്പിക്കാന്‍ പദ്ധതി

പനാജി: ഗോവയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന ഫെനിക്ക് സ്വന്തമായി 'ഫെനി നയം' പ്രഖ്യാപിച്ച്‌ ഗോവ സര്‍ക്കാര്‍. ഗോവന്‍ അസംബ്ലിയില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയുടെ ഹെറിറ്റേജ് ഡ്രിങ്ക് 'ഫെനി'ക്ക് ഭാവിയില്‍ പ്രചാരം വര്‍ധിപ്പിക്കുന്നതും പ്രത്യേക അംഗീകാരം നല്‍കുന്നതുമായ പുതിയ ഫെനി നയം ഉടന്‍ വിജ്ഞാപനമായി ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്ബരാഗത ഭക്ഷണശാലകള്‍ക്കും പ്രാദേശിക മദ്യവില്‍പ്പന വില്‍പ്പന കേന്ദ്രങ്ങള്‍ക്കും നിയമക്കുരുക്കുകളില്ലാതെ മദ്യവില്‍പ്പനയ്ക്കുള്ള അഡീഷണല്‍ ലൈസന്‍സുകള്‍ നല്‍കും. ഇതിലൂടെ ചെറുകിട മദ്യ വില്‍പനയ്ക്ക് പ്രോത്സാഹനം നല്‍കാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിചെറുകിട ഭക്ഷണശാലകളും പ്രാദേശിക മദ്യകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ തന്നെ മദ്യ വില്‍പ്പന നടത്താന്‍ കൂടുതല്‍ നടപടിക്രമങ്ങള്‍ ഇല്ലാതെ പ്രത്യേക ലൈസന്‍സുകള്‍ നല്‍കാനാണ് നീക്കമെന്നു മുഖ്യമന്ത്രി പ്രമോദ് സാവമന്ത് വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog