കേളകം:എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേളകം സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.കേളകം ബസ്റ്റാന്റില്‍ നടന്ന പൊതുയോഗം വ്യവസായ വകുപ്പ് മന്ത്രിയും സി പി ഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്തു.ബ്ലസന്‍ ചെരുവ് പുരയിടം അധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് എം ജില്ല നേതാവ് സി.എം ജോര്‍ജ്, സി.പിഐ കണ്ണൂര്‍ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ.വി ഷാജി, സി.ടി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.പൊതുയോഗത്തിന് മുന്നോടിയായി നൂറു കണക്കിനാളുകള്‍ പങ്കെടുത്ത റാലി മഞ്ഞളാംപുറത്ത് നിന്നാരംഭിച്ച് ബസ്റ്റാന്റില്‍ സമാപിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു