ഇ ചന്ദ്രശേഖരന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഐയില്‍ പ്രതിഷേധം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

ഇ ചന്ദ്രശേഖരന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഐയില്‍ പ്രതിഷേധം


കാസ‌ര്‍കോട്: കാഞ്ഞങ്ങാട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഐയില്‍ പ്രതിഷേധം. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബഹിഷ്ക്കരിച്ച്‌ 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധതയറിയിച്ചു. മടിക്കൈ, അമ്ബലത്തുക്കര ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.

ചന്ദ്രശേഖരന് മൂന്നാം തവണയും അവസരം കൊടുത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ചന്ദ്രശേഖരന് പകരം ബങ്കളം കുഞ്ഞികൃഷ്ണനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ബങ്കളം. പ്രതിഷേധമുയര്‍ത്തിയ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഇല്ലാതെ മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുകയാണ്.നേതൃത്വത്തിന്റെ അനുനയ നീക്കം ഫലിച്ചില്ല.

മൂന്നാം തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഇ ചന്ദ്രശേഖരന്‍ നേരത്തെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചന്ദ്രശേഖരനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്. സിപിഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗത്തിലും ചന്ദ്രശേഖരന്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും ഇ ചന്ദ്രശേഖരന്‍ തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണുയര്‍ന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog