കൊവിഡ് വ്യാപനം രൂക്ഷം ; സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

കൊവിഡ് വ്യാപനം രൂക്ഷം ; സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനം

ചെന്നൈ : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. 9,10,11 റഗുലര്‍ ക്ലാസുകള്‍ ആണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിരിക്കുന്നത്. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌പെഷ്യല്‍ ക്ലാസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

തഞ്ചാവൂരിലെ 11 സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയും സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് എല്ലാ സ്‌കൂളുകളും അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്.80 ദിവസത്തിന് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1087 പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. 9 മരണവും റിപ്പോര്‍ട്ട് ചെയ്തു.

പുതുച്ചേരി, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്ലാതെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ പാസ് നിര്‍ബന്ധമായും എടുക്കണം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog