'കൊല്ലം കണ്ടാല്‍ ഇല്ലായ്മകള്‍ ഇല്ല', വികസന പെരുമഴ പെയ്യിച്ച ആത്മാഭിമാനത്തോടെ നിങ്ങളെ സമീപിക്കുന്നെന്ന് മുകേഷ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊല്ലം: തന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് എം എല്‍ എയും നടനുമായ മുകേഷ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി കൊല്ലത്തുനിന്ന് രണ്ടാം വട്ടവും ജനവിധി തേടുകയാണ് അദ്ദേഹം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വോട്ട് അഭ്യര്‍ത്ഥിച്ച്‌ മുകേഷ് രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലം അസംബ്ലി മണ്ഡലത്തില്‍ 1330 കോടി രൂപയുടെ വികസന പെരുമഴ പെയ്യിച്ച ആത്മാഭിമാനത്തോടെയാണ് നിങ്ങളെ സമീപിക്കുന്നതെന്ന് മുകേഷ് പറയുന്നു. കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളും മുകേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപംപതിനഞ്ചാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം അസംബ്ലി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഞാന്‍ രണ്ടാമതും ജനവിധി തേടുകയാണ്.
ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി ഉള്‍പ്പെടെ അഞ്ചു ദുരന്തങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ട് ലോകത്തിനാകെ മാതൃകയായി
ഒരു ജനതയെ ആകെ സംരക്ഷിച്ച
ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്ന ആത്മാഭിമാനത്തോടൊപ്പം
കൊല്ലം അസംബ്ലി മണ്ഡലത്തില്‍ 1330 കോടി രൂപയുടെ വികസന പെരുമഴ പെയ്യിച്ച ആത്മാഭിമാനത്തോടെയാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്..

വിശ്വവിമോചക നായകന്‍ ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ നവോത്ഥാന സാംസ്‌കാരിക സമുച്ചയം, ഗുരുവര്യന്റെ പേരില്‍ തന്നെ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി,
ഒരു ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നസാക്ഷാത്കാരമായ പെരുമണ്‍ പാലം, മഹാകവി കുമാരനാശാന്‍ സ്മാരക പുനര്‍ജനി ബയോപാര്‍ക്ക്, തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം,
വിവിധ പദ്ധതികളിലൂടെ നടപ്പിലാക്കി വരുന്ന ആശ്രമം പിക്‌നിക് വില്ലേജ്,
105 കോടി രൂപ അടങ്കലില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ടത്തിന്റെ തുടര്‍ച്ചയായി നാലാം ഘട്ടത്തിന് 150 കോടി രൂപ,
പാവങ്ങളുടെ ആതുരാലയമായ ജില്ലാ ആശുപത്രിയില്‍ സമാനതകളില്ലാത്ത നിരവധി വികസന പ്രവര്‍ത്തനങ്ങളോടൊപ്പം പുതിയ ഡയാലിസിസ് സെന്ററും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിനുള്ള105 കോടിയുടെ പുതിയ പദ്ധതിയും, വിക്ടോറിയ ആശുപത്രിയില്‍ 106 കോടി രൂപയുടെ പദ്ധതിയും കിളികൊല്ലൂര്‍പെരുമണ്‍തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ചാലുംമൂട്, പണയില്‍, മങ്ങാട്, സ്‌കൂളുകളില്‍ ഹൈടെക് രീതിയിലുള്ള കോടികളുടെ വികസനം, മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കൊല്ലം പോര്‍ട്ടില്‍ 31 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍, പള്ളിത്തോട്ടം ഝടടട കോളനിയിലെ പാവപ്പെട്ടവരും മത്സ്യത്തൊഴിലാളികളുമായ179 കുടുംബങ്ങള്‍ക്ക് പുതിയ വീടുകളുടെ നിര്‍മാണം, കൊല്ലം ബീച്ചില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍,
തൃക്കരുവ പഞ്ചായത്തില്‍ രണ്ടു കോടിയോളം രൂപ ചെലവില്‍ ഭാവി തലമുറയ്ക്കായി മിനിസ്റ്റേഡിയം,
തൃക്കരുവ പനയം പഞ്ചായത്തുകളിലായി ബഡ്‌സ് സ്‌കൂളുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പെരുമണ്‍, കിളികൊല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍,വറട്ടുച്ചിറ കോളനി നവീകരണം, 14.71 കോടി രൂപ അടങ്കലില്‍ 42 കടലോര കായലോര തീരദേശ റോഡുകളുടെ നവീകരണം, കടപ്പാക്കടതങ്കശ്ശേരി ആധുനിക ഫിഷ് മാര്‍ക്കറ്റുകള്‍,
വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി കുഴല്‍കിണറുകള്‍, കൊല്ലം നഗര മേഖലയില്‍ നടപ്പിലാക്കിവരുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിക്കു പുറമേ മണ്ഡലത്തിലെ ഗ്രാമീണമേഖലയില്‍ തൃക്കരുവ പനയം പഞ്ചായത്തുകള്‍ക്കായി അനുവദിക്കപ്പെട്ട സമഗ്ര കുടിവെള്ള പദ്ധതി, തങ്കശ്ശേരി പൈതൃക ടൂറിസം പദ്ധതി, തിരുമുല്ലവാരം തീര്‍ത്ഥാടന വിനോദ സഞ്ചാര പദ്ധതി ,തൃക്കരുവപനയം പഞ്ചായത്തുകളില്‍ ഗ്രാമജ്യോതി പദ്ധതിപ്രകാരം എല്ലാ ഇലക്‌ട്രിക് പോസ്റ്റുകളിലും എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങി കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ലൈബ്രറികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, അമ്മച്ചിവീട് ഹൈസ്‌കൂള്‍ ജംഗ്ഷന്‍ നവീകരണം, മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളുടേയും ബിഎം&ബിസി നവീകരണം തുടങ്ങി ചൂണ്ടിക്കാണിക്കാവുന്ന വിസ്മയ വികസനങ്ങളുമായാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്.

അതോടൊപ്പം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് നടപ്പിലാക്കിയ
ഈ നാട് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ജനക്ഷേമ പദ്ധതികള്‍ നിങ്ങള്‍ തൊട്ടറിഞ്ഞതാണ്.

അഴിമതിയില്‍ മുങ്ങി മുച്ചൂടും നശിപ്പിച്ചുകൊണ്ട് 2016 ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്ബോള്‍ പാവപ്പെട്ടവര്‍ക്ക് ഒരു മാസം 600 രൂപ നിരക്കില്‍ നല്‍കുന്ന പെന്‍ഷന്‍പോലും 18 മാസം കുടിശികയായിരുന്നു. അതൊക്കെയും ഒരുമിച്ച്‌ കൊടുത്തു തീര്‍ത്തു എന്ന് മാത്രമല്ല ഇപ്പോള്‍ എല്ലാമാസവും 1600 രൂപയായി വീട്ടില്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്നു പിണറായി സര്‍ക്കാര്‍... വിദ്യാലയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, തൊഴില്‍ രംഗങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തുടങ്ങി എല്ലാ മേഖലയിലും അത്ഭുത പൂര്‍വ്വമായ വളര്‍ച്ചയാണ് നമ്മള്‍ കൈവരിച്ചത്.

കൊവിഡ് മഹാമാരിയില്‍ രാജ്യമാകെ പട്ടിണിയിലായപ്പോള്‍ കേരളത്തില്‍ റേഷന്‍ കടകള്‍ വഴി എല്ലാവര്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയാണ് ഈ സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണിലുണ്ണി ആയത്.
അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ് ലോകമാകെ കോവിഡ് മൂലം മരണസംഖ്യ ഉയര്‍ന്നപ്പോള്‍ 2019ലെ സ്വാഭാവിക മരണം സംഭവിച്ചവരെക്കാള്‍ (263901 ) കുറവായിരുന്നു 2021ല്‍ (234536)
(അതായത് 29365 പേരുടെ കുറവ്)
' എക്‌സസ് ഡത്ത്' (മരണം ഒഴിവാക്കല്‍ )എന്ന പേരില്‍ ലോകത്തു ചര്‍ച്ച ചെയ്യാന്‍ പോകുന്ന ഒരു കണക്കാണിത്.

മറുവശത്ത് കട കാലിയാക്കല്‍ വില്‍പ്പനയിലൂടെ അധികാരത്തിലിരുന്ന ഏഴ് സംസ്ഥാനങ്ങള്‍ ബിജെപിക്ക് മറിച്ചു വിറ്റിട്ടാണ് കോണ്‍ഗ്രസ് കേരളത്തില്‍ എങ്ങനെയും അധികാരത്തില്‍ വരുവാന്‍ എന്തു നീച പ്രവര്‍ത്തിയും ചെയ്യുന്നത്. അവര്‍ക്ക് സര്‍വ്വ പിന്തുണയും ആയി ബിജെപി ഒപ്പമുണ്ട് കാരണം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമേ ബിജെപിക്ക് അവരെ വിലയ്ക്ക് വാങ്ങാന്‍ കഴിയൂ.. ആയതിനാല്‍ പ്രിയമുള്ളവരെ ജാഗ്രതയോടെ കരുതിയിരിക്കണം കൈപ്പത്തിയില്‍ താമര വിരിയിക്കാന്‍..

നാടിന്റെ ശാന്തിയും സമാധാനവും കെടുത്താന്‍... അശാന്തമായി പരിശ്രമിക്കുന്ന എല്ലാ ശക്തികള്‍ക്കുമെതിരെ രാജ്യത്തിനാകെ മാതൃകയായി തലയുയര്‍ത്തിനില്‍ക്കുന്ന പിണറായി വിജയന്റെ ഇടതുപക്ഷ ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വരുന്നതിനായി..

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നിങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി നിറവേറ്റിയ, വികസനങ്ങള്‍ നിങ്ങളുടെ കണ്‍മുന്നില്‍ എത്തിച്ച എന്നെ ഇടതുപക്ഷജനാധിപത്യ
മുന്നണി വീണ്ടും ഇവിടെ ജനവിധിതേടാന്‍ നിയോഗിച്ചിരിക്കുക്കയാണ്. അഭിമാനകാരമായ ഈ ദൗത്യം ഏറെ
എളിമയോടുകൂടി ഞാന്‍ ഏറ്റെടുക്കുകയുമാണ്. കഴിഞ്ഞകാലങ്ങളില്‍ എന്നെ സഹായിച്ച നല്ലവരായ കൊല്ലത്തെ സമ്മതിദായകര്‍ എനിക്കൊപ്പം
ഉണ്ടാകുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.

'അരിവാള്‍ ചുറ്റികനക്ഷത്രം ചിഹ്നത്തില്‍'

വോട്ടുരേഖപ്പെടുത്തി എന്നെ
വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha