ഭാര്യയെ കൊലപ്പെടുത്തിയ മുന്‍ സൈനികന് ജീവപര്യന്തം ശിക്ഷ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

ഭാര്യയെ കൊലപ്പെടുത്തിയ മുന്‍ സൈനികന് ജീവപര്യന്തം ശിക്ഷ

കോഴിക്കോട്: ഭാര്യയെ തോക്കുകൊണ്ട് വെടിവെച്ചും തലയ്ക്കിടിച്ചും കൊലപ്പെടുത്തിയ മുന്‍സൈനീകന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കുന്ദമംഗലം എ.എസ്. വില്ല ഒരലിങ്ങല്‍ പി. സുരേഷ് കുമാറിനെ(51)തിനെയാണ് ജീവപര്യന്തം തടവിനും അമ്ബതിനായിരം രൂപ പിഴയും വിധിച്ചത്. കോഴിക്കോട് സെക്കന്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജ് കെ. അനന്ദകൃഷ്ണ നാവഡയാണ് ശിക്ഷ വിധിച്ചത്.

2015 ജനുവരി 27ന് രാവിലെ 5.20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ ശ്രീജയെ കിടപ്പ് മുറിയില്‍വെച്ച്‌ വെടിവെച്ചും തോക്കിന്റെ ബട്ട് ഉപയോഗിച്ച്‌ തലയ്ക്കിടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കുന്ദമംഗലം പൊലീസ് ചാര്‍ജ് ചെയ്തകേസ്. ചേവായൂര്‍ സി.ഐ. പി.കെ. സന്തോഷ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി പറഞ്ഞത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog