അമിത് ഷാ കേരളത്തിലേക്ക്; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

അമിത് ഷാ കേരളത്തിലേക്ക്; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കേരളത്തിലെത്തും. തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ സന്ദര്‍ശനം. തൃപ്പൂണിത്തുറ പരിധിയില്‍ മാര്‍ച്ച്‌ 24 ബുധനാഴ്‌ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ 11 വരെയാണ് നിയന്ത്രണം.

ചോറ്റാനിക്കര ഭാഗത്തു നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോട്ടയത്തുപാറയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കരീക്കാട് റെയില്‍വെ ഗേറ്റ് കടന്ന് പുതിയന്‍കാവ് ജങ്ഷനിലൂടെ കണ്ണന്‍കുളങ്ങര ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ്‌ റോഡ്, ഹോസ്‌പിറ്റല്‍ ജങ്ഷന്‍ - ഗാന്ധിസ്‌ക്വയര്‍ വഴി തിരിഞ്ഞു പോകേണ്ടതാണ്.മൂവാറ്റുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ തിരുവാങ്കുളത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് കോട്ടയത്തുപാറയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കരീക്കാട് റെയില്‍വെ ഗേറ്റ് കടന്ന് പുതിയകാവ് ജങ്ഷനിലൂടെ കണ്ണന്‍കുളങ്ങര ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിനിബൈപ്പാസ്‌ റോഡ്, ഹോസ്‌പിറ്റല്‍ ജങ്ഷന്‍ - ഗാന്ധി സ്‌ക്വയര്‍ വഴി തിരിഞ്ഞു പോകണം

കരിമുകള്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചിത്രപ്പുഴയില്‍ നിന്നും ഇടതു തിരിഞ്ഞ് ഹില്‍പാലസ്-തിരുവാങ്കുളം ജങ്ഷനില്‍ എത്തി തിരുവാങ്കുളത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞു കരീക്കാട് റെയില്‍വെ ഗേറ്റ് കടന്ന് പുതിയകാവ് ജങ്ഷനിലൂടെ കണ്ണന്‍കുളങ്ങര ജങ്ഷന്‍-ഗാന്ധി സ്ക്വയര്‍ വഴി തിരിഞ്ഞു പോകേണ്ടതാണ്.

കാക്കനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയറോഡ് ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ചിത്രപ്പുഴ - ഹില്‍പാലസ്-തിരുവാങ്കുളം റൂട്ടിലൂടെ പോകേണ്ടതാണ്.

വൈറ്റിലയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക് വരുന്ന വാഹനങ്ങള്‍ പേട്ട ജങ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് ഗാന്ധി സ്ക്വയര്‍ വഴി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.

എരൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ലേബര്‍ ജങ്ഷനില്‍ നിന്നും തിരിഞ്ഞ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ പുതിയറോഡ് ജങ്ഷനില്‍ എത്തി ഇടതു തിരിഞ്ഞ് ചിത്രപ്പുഴ-ഹില്‍പാലസ്-തിരുവാങ്കുളം റൂട്ടിലൂടെ പോകേണ്ടതാണ്.

കരിങ്ങാച്ചിറ, കിഴക്കേക്കോട്ട, സ്റ്റാച്യൂ, പൂര്‍ണത്രയീശ ക്ഷേത്രം (തൃപ്പൂണിത്തുറ ടൗണ്‍) എന്നീ ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.

അമിത് ഷായുടെ പൊതുപരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയതിനു ശേഷം മിനി ബൈപ്പാസിലുള്ള ശ്രീ വെങ്കിടേശ്വര സ്‌കൂള്‍ ഗ്രൗണ്ടിലും, ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog