തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോവിഡ് പ്രതിരോധം മറക്കരുത്: ഡി.എം.ഒ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോവിഡ് പ്രതിരോധം മറക്കരുത്: ഡി.എം.ഒ

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചൂടുപിടിക്കുമ്ബോള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മറക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ ഓര്‍മ്മിപ്പിച്ചു. പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ വന്‍തോതില്‍ രോഗവ്യാപനത്തിനു സാധ്യതയുണ്ട്.

ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി.

പ്രതിദിനം 600 ലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 493 പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ ഉണ്ടായി.ഇതില്‍ തെരഞ്ഞെടുപ്പ് ക്യാമ്ബയിനില്‍ പങ്കെടുത്ത 95 പേരും 14 സ്ഥാനാര്‍ഥികളും 76 പോളിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ജില്ലയില്‍ 12 ലക്ഷം ജനങ്ങളുളളതില്‍ 58,758 പേര്‍ക്കു മാത്രമേ (10 മുതല്‍ 15 ശതമാനം വരെ) നിലവില്‍ രോഗബാധ ഉണ്ടായിട്ടുളളൂ. ബാക്കിയുളളവര്‍ (80 മുതല്‍ 85 ശതമാനം വരെ) രോഗം ബാധിച്ചിട്ടില്ലാത്തവരും രോഗബാധയുണ്ടാകാന്‍ സാധ്യതയുളളവരുമാണ്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകണം പൊതുസമ്മേളനങ്ങളും റാലികളും നടത്തേണ്ടത്. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കായി മുന്‍കൂട്ടി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിച്ച്‌ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. ഭവന സന്ദര്‍ശനത്തില്‍ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമേ പാടുളളൂ.

സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മൂക്കും വായും മൂടത്തക്കവിധത്തില്‍ മാസ്‌ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം. സംസാരിക്കുമ്ബോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. കൈകള്‍ ഇടയ്ക്കിടെ സാനിട്ടൈസര്‍ ഉപയോഗിച്ച്‌ അണു വിമുക്തമക്കണം. വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക്് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഇടപഴകാതിരിക്കണം. ജാഗ്രത കൈവിട്ടാല്‍ വലിയ രീതിയില്‍ കോവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിക്കും. ഓരോ വ്യക്തിയും ജാഗ്രത പുലര്‍ത്തണം. വലിയ തോതിലുളള രോഗവ്യാപനം ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പരസ്യം നല്‍കുമ്ബോള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍
സമിതിയുടെ അംഗീകാരം ഉറപ്പാക്കണം

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ, പ്രൈവറ്റ് എഫ്‌എം ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്‌എംഎസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്് കമ്മിറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അംഗീകാരം നേടണം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog