തെരഞ്ഞെടുപ്പ് കമിഷന് കത്ത് നല്‍കിയിട്ടില്ല; എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച്‌ ആലോചനയില്ലെന്ന് വിദ്യാഭ്യാസവകുപ്പ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

തെരഞ്ഞെടുപ്പ് കമിഷന് കത്ത് നല്‍കിയിട്ടില്ല; എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച്‌ ആലോചനയില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: ( 09.03.2021) എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച്‌ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.


നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമിഷന് കത്ത് നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാര്‍ച് 17 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog