പുതിയതായി നിർമ്മിക്കുന്ന പെട്രോള്‍ പമ്ബില്‍ കുന്ന് ഇടിഞ്ഞുവീണ് പമ്ബ് ഉടമയ്ക്കു പരിക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

പുതിയതായി നിർമ്മിക്കുന്ന പെട്രോള്‍ പമ്ബില്‍ കുന്ന് ഇടിഞ്ഞുവീണ് പമ്ബ് ഉടമയ്ക്കു പരിക്ക്

മട്ടന്നൂര്‍: ഉരുവച്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്ബില്‍ കുന്ന് വീണ്ടും ഇടിഞ്ഞുവീണ് പമ്ബ് ഉടമയ്ക്കു പരിക്ക്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉരുവച്ചാല്‍ ടൗണിന് സമീപത്ത് നിര്‍മാണം നടന്നു കൊണ്ടിരുന്ന പെട്രോള്‍ പമ്ബിന്റെ പിറകു വശത്തുള്ള കൂറ്റന്‍ കുന്നിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. പമ്ബിന്റെ ഉടമ മട്ടന്നൂര്‍ സ്വദേശി ദാസ (60)നെ കാലിന് പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു താഴെ ഭാഗത്ത് പ്രവൃത്തി നടത്തുന്നതിനിടെ മുകളില്‍ നിന്നും മണ്ണും കല്ലും ഇടിഞ്ഞ് വീഴുകയായിരുന്നു. ഭീഷണിയിലായ കുന്ന് തകര്‍ന്ന് വീഴാതിരിക്കാന്‍ അടിഭാഗത്ത് ഭിത്തി കെട്ടാന്‍ ഫില്ലറിന്റെ പ്രവൃത്തി നടക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog