മാതൃകാപെരുമാറ്റച്ചട്ടം: ഇളവുകൾക്കുള്ള ശുപാർശ സീനിംഗ് കമ്മിറ്റിക്ക് നൽകണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നിയമസഭാ മാതൃകാപെരുമാറ്റച്ചട്ട ഇളവുകൾക്കായി സർക്കാർ വകുപ്പുകൾ, വകുപ്പ് തലവൻമാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ശുപാർശ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. സ്ത്രീനിംഗ് കമ്മിറ്റി പരിശോധിച്ച് ലഭ്യമാക്കുന്ന ശുപാർശകളാണ്

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകേണ്ടത്. ഇതിൽ വീഴ്ച വരുത്തുന്ന

ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിട്ടുള്ള

വിഭാഗങ്ങൾക്കല്ലാതെ മറ്റ് വകുപ്പുകൾ/ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ഗൗരവമായി കണ്ട് അച്ചടക്ക നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യേണ്ടി വരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha