ഇനി എന്നെയും കാത്ത് അവള്‍ ഈ ഉമ്മറപടിയിലില്ല; റോസിയുടെ വിയോഗ വാര്‍ത്തയറിയിച്ച്‌ ലക്ഷ്മി നായര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

ഇനി എന്നെയും കാത്ത് അവള്‍ ഈ ഉമ്മറപടിയിലില്ല; റോസിയുടെ വിയോഗ വാര്‍ത്തയറിയിച്ച്‌ ലക്ഷ്മി നായര്‍

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വിയോഗവാര്‍ത്തയറിയിച്ച്‌ പാചക വിദഗ്ദ്ധ ലക്ഷ്മി നായര്‍. വ്ലോഗിലൂടെയൊക്കെ ഏവര്‍ക്കും സുപരിചിതയാണ് റോസി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റോസിയുടെ മരണവാര്‍ത്ത ലക്ഷ്മി നായര്‍ സുഹൃത്തുക്കളെ അറിയിച്ചത്.

ഇന്നലെ രാത്രി 9.45ഓടെയാണ് റോസി തങ്ങളെ വിട്ടുപോയതെന്ന് ലക്ഷ്മി കുറിപ്പില്‍ പറയുന്നു. ഓര്‍മ്മകള്‍ മരിക്കുന്നില്ലെന്നും, വ്ലോഗിലൂടെ അവളെ സ്നേഹിച്ച ഓരോരുത്തരുടേയും പ്രാര്‍ത്ഥന അവള്‍ക്ക് വേണ്ടിയുണ്ടാകണമെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രീയ സുഹൃത്തുക്കളെ...

ഇന്നലെ രാത്രി 9:45നാണു ഞങ്ങളുടെ റോസ്സി അവസാനമായി കുരച്ചത്..ഇനി എന്നെയും കാത്ത് അവള്‍ ഈ ഉമ്മറപടിയിലില്ലാ... ഇനിയൊരു വ്ലോഗില്‍ വരാന്‍ അവള്‍ക്ക് സാധിക്കില്ല.. പക്ഷെ ഓര്‍മ്മകള്‍ മരിക്കുന്നില്ല...

ഇന്നലെ അവസാനമായി അവള്‍ ഞങ്ങളുടെ മുന്നില്‍ വന്നു നില്‍ക്കുമ്ബോള്‍, ആ മുഖത്ത് ഒരു സന്തോഷമുണ്ടായിരുന്നു..എല്ലാവരുടെയും മുന്നില്‍ ഒന്ന് കൂടെ വന്നു നില്‍ക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നോ അത്?...എന്റെ ഓട്ടവും ചാട്ടവുമൊന്നും നിങ്ങള്‍ക്ക് ഇനി കാണാന്‍ കഴിയില്ലായെന്ന് അവളുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.. ആരോഗ്യം മോശമാവും തോറും അവള്‍ കൂടുതല്‍ ശക്തമായി പ്രതിരോധിച്ചു. അവസാന നിമിഷം വരെ പോരാടി..

ഏകദേശം രണ്ട് മാസം മുന്‍പ് കിഡ്നി സംബന്ധമായ അസുഖങ്ങള്‍ (renel failure) മൂലം സ്ഥിരം ആശുപത്രി സന്ദര്‍ശനത്തില്‍ ഏര്‍പ്പെട്ടിരുന്ന അവള്‍ക്ക് ഈയിടെ അല്പം തെളിച്ചവും വെളിച്ചവുമൊക്കെ വന്നതായി തോന്നി തുടങ്ങിയതാണ്. വീണ്ടും റോസ്സി പഴയ റോസ്സിയായി വരുന്നുവെന്ന് ഞങ്ങള്‍ വിശ്വസിച്ചു... പ്രാര്‍ഥിച്ചു...

പക്ഷെ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ടു കൊണ്ട് അവളുടെ അവസ്ഥ വീണ്ടും ഒരിക്കല്‍ കൂടെ മോശമായി. ഇന്നലെയോട് കൂടി ഇനി ഒരു മടങ്ങി വരവിന് താനില്ലാ എന്ന് അവള്‍ പറയാതെ പറഞ്ഞു...

ഇനി അവളുടെ ഓര്‍മ്മകള്‍ ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകും. വ്ലോഗിലൂടെ അവളെ സ്നേഹിച്ച നിങ്ങള്‍ ഓരോരുത്തരുടേയും പ്രാര്‍ഥന അവള്‍ക്ക് വേണ്ടിയുണ്ടാകണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog