ആറളം ഫാം വീണ്ടും കാട്ടാന ഭീതിയില്‍; നൂറുകണക്കിന് വാഴകള്‍ നശിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേ​ള​കം: കാ​ട്ടാ​ന​ക​ള്‍ ഭീ​തി പ​ര​ത്തി മു​ന്നേ​റു​മ്ബോ​ള്‍ ആ​റ​ളം ഫാ​മി​ലെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ​യും ജ​ന​ങ്ങ​ളു​ടെ നെ​ഞ്ചി​ടി​പ്പേ​റു​ക​യാ​ണ്. ആ​റ​ളം ഫാ​മി​ല്‍ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ടു​വി​ലാ​യി ന​ശി​പ്പി​ച്ച​ത്.

ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ 13ാം ബ്ലോ​ക്കി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് വാ​ഴ​ത്തോ​പ്പി​ല്‍ കാ​ട്ടാ​ന വി​ള​യാ​ട്ടം ന​ട​ത്തി​യ​ത്. ഇ​വി​ടെ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യി​ല്‍ 2500ഓ​ളം വാ​ഴ​ക​ളാ​ണ് ഗ്രൂ​പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്​തത്. ഈ ​വാ​ഴ​ത്തോ​പ്പി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ നാ​ശം വ​രു​ത്തി​യ​ത്. രാ​ത്രി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ കാ​വ​ല്‍​നി​ന്നും ഫെ​ന്‍​സി​ങ്​ തീ​ര്‍​ത്തു​മാ​ണ് കൃ​ഷി പ​രി​പാ​ലി​ച്ച്‌ പോ​ന്നി​രു​ന്ന​ത്.എ​ന്നാ​ല്‍, ഇ​തെ​ല്ലാം വി​ഫ​ല​മാ​ക്കി​യാ​ണ് കാ​ട്ടാ​ന​ക​ള്‍ ദി​വ​സ​വും വാ​ഴ​ക​ളും മ​റ്റു കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​റ​ളം കാ​ര്‍​ഷി​ക ഫാ​മി​ല്‍ ഉ​ള്‍​പ്പെ​ടെ കാ​ട്ടാ​ന​ക​ള്‍ ഭീ​തി പ​ര​ത്തി വി​ള​യാ​ട്ടം തു​ട​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ന​ക​ളെ തു​ര​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ ഭീ​തി പ​ര​ത്തു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha