കണ്ണൂര്‍: കേസിെന്റ കാര്യത്തില്‍ ആരും പിന്നിലല്ല. നേതാക്കള്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ മത്സരിക്കുന്ന പ്രധാന പാര്‍ട്ടികളിലെ ഭൂരിഭാഗം സ്ഥാനാര്‍ഥികളും കേസില്‍ പ്രതികളാണ്. സ്ഥാനാര്‍ഥികളില്‍ കേസിെന്റ കാര്യത്തില്‍ കല്യാശ്ശേരിയില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജിനാണ് മുന്നില്‍നില്‍ക്കുന്നത്. 10 കേസുകളാണ് വിജിെന്റ പേരിലുള്ളത്. എട്ടു കേസുകളമായി അഴീക്കോട് മത്സരിക്കുന്ന കെ.എം. ഷാജി രണ്ടാമനായി തൊട്ടുപിറകിലുണ്ട്.തളിപ്പറമ്ബ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആറു കേസുകളില്‍ പ്രതിയാണ്. തലശ്ശേരിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഞ്ചും കൂത്തുപറമ്ബിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പൊട്ടങ്കണ്ടി അബ്ദുല്ലയും മട്ടന്നൂരില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി ബിജു ഏളക്കുഴിയും നാലു വീതം കേസുകളിലാണ് പ്രതികളായിട്ടുള്ളത്.
പയ്യന്നൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനനും മട്ടന്നൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി കെ.കെ. ശൈലജ ടീച്ചറും മൂന്നു കേസുകളിലാണ് പ്രതിയായിട്ടുള്ളത്. ധര്‍മടം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുഖ്യമന്ത്രി പിണറായി വിജയന്, പയ്യന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. പ്രദീപ് കുമാര്‍, തലശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷന്, ഇരിക്കൂറിലെ അഡ്വ. സജീവ് ജോസഫ്, കല്യാശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബ്രിജേഷ് കുമാര്‍, അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. സുമേഷ്, പേരാവൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സ്മിത ജയമോഹന് എന്നിവര്‍ രണ്ടു വീതം കേസുകളിലാണ് പ്രതികളായിട്ടുള്ളത്.
കണ്ണൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, അഴീക്കോട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. രഞ്ചിത്ത്, കൂത്തുപറമ്ബ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി. സദാനന്ദന് മാസ്റ്റര്‍, മട്ടന്നൂരില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്റ്റി എന്നിവര്‍ ഒന്നു വീതവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
തളിപ്പറമ്ബിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റഷീദിനെ അഞ്ചും തലശ്ശേരിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍, കൂത്തുപറമ്ബിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പൊട്ടങ്കണ്ടി അബ്ദുല്ല, അഴീക്കോട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. രഞ്ചിത്ത് എന്നിവരെ നാലു വീതം കേസുകളില്‍ ശിക്ഷിച്ചിട്ടുണ്ട്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു