മകള്‍ നായികയായി എത്തുന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; കൃഷ്ണകുമാര്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

മകള്‍ നായികയായി എത്തുന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; കൃഷ്ണകുമാര്‍

മലയാള സിനിമയില്‍ ഒരു പിടി നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയിട്ടുള്ള ഒരു താരമാണ് കൃഷ്ണകുമാര്‍. തന്റെ മകള്‍ ഇഷാനി നായികയായെത്തുന്ന വണ്‍ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്താന്‍ സാധിച്ചതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാര്‍. മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രത്തില്‍ വിജിലന്‍സ് ഡയറക്ടറായ അലക്‌സ് തോമസ് എന്ന കഥാപാത്രമായാണ് കൃഷ്ണകുമാര്‍ എത്തുന്നത്. തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനോടൊപ്പമാണ് താരം തന്റെ ഈ സന്തോഷം പങ്കു വെച്ചത്.

കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണകുമാര്‍. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമ രംഗത്തേക്ക് കടന്നു വന്നത്.ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്‌തെങ്കിലും അച്ഛനും മകളും ഒരുമിച്ച്‌ ഒരു ചിത്രത്തിലും അഭിനയിച്ചിയട്ടില്ല. സിനിമ രംഗത്ത് സജീവമാണെങ്കിലും ഇതുവരെ തന്റെ മകളോടൊപ്പം ഒരു ചിത്രത്തില്‍ പോലും അഭിനയിക്കാന്‍ സാധിച്ചിട്ടില്ലന്നും, ഇപ്പോള്‍ മൂന്നാമത്തെ മകളായ ഇഷാനി നായികയായി എത്തുന്ന ആദ്യ ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു.

മാര്‍ ഇവാനിയസ് കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇഷാനി മോഡലിംഗ് രംഗത്തും സജീവമാണ്. കൃഷ്ണ കുമാറും കുടുബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയിലേയ്ക്ക് വരുന്നുതിനു മുമ്ബേ തന്നെ യൂട്യൂബ് വീഡിയോകള്‍ വഴി ആളുകള്‍ക്ക് ഏറെ പരിചിതരാണ് കൃഷ്ണ കുമാറിന്റെ നാലു പെണ്‍മക്കളും. സിനിമയില്‍ നിന്നും ഉളളതിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇപ്പോള്‍ ഇവര്‍ക്കുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog