കോഴിക്കോട്ട് നന്തിയില്‍ ട്രെയിന്‍തട്ടി അമ്മയും കുട്ടിയും മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

കോഴിക്കോട്ട് നന്തിയില്‍ ട്രെയിന്‍തട്ടി അമ്മയും കുട്ടിയും മരിച്ചു

കോഴിക്കോട്: നന്തിയില്‍ ട്രെയിന്‍തട്ടി അമ്മയും കുട്ടിയും മരിച്ചു. കൊല്ലം ആനക്കുളം അട്ടവയല്‍ മനുലാലിന്റെ ഭാര്യ ഹര്‍ഷ (32), മകന്‍ കശ്യപ് (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ കോയമ്ബത്തൂര്‍- മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടിയാണ് അപകടം.

ശശിയുടെയും ഷൈനിയുടെയും മകളാണ് ഹര്‍ഷ. മൂത്തമകന്‍ കാശിനാഥ്. മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog