കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വി​ന് പ​രി​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേ​രാ​വൂ​ര്‍: നെ​ടും​പൊ​യി​ല്‍ വാ​ര​പീ​ടി​ക​യി​ല്‍ കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച്‌ വാ​ഹ​നം മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടും​പു​റം​ചാ​ല്‍ സ്വ​ദേ​ശി കു​റ്റി​ശേ​രി സി​ജു​വി​നാ​ണു ‌പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ടും​പു​റം​ചാ​ലി​ലെ ബാ​ര്‍​ബ​ര്‍​ഷോ​പ്പ് ഉ​ട​മ​യാ​യ സി​ജു ക​ട പൂ​ട്ടി​യ​ശേ​ഷം വാ​ഹ​ന​ത്തി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നാ​യി പോ​കു​ന്ന​തി​നി​ട​യി​ല്‍ വാ​ര​പ്പീടി​ക ഇ​റ​ക്ക​ത്തി​ല്‍ കാ​ട്ടു​പ​ന്നി വാ​ഹ​ന​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്ക്കും മു​ഖ​ത്തും സാ​ര​മാ​യി പ​രി​ക്കേ​റ്റ സി​ജു പേ​രാ​വൂ​ര്‍ സൈ​റ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.ഇ​തേ സ്ഥ​ല​ത്ത് മ​റ്റൊ​രു വാ​ഹ​ന​യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. ‌കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ഏ​തു​നി​മി​ഷ​വും അ​പ​ക​ടം പ്ര​തീ​ക്ഷി​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha