റിയാദ് കേളിയുടെ പുതിയ യൂണിറ്റ് മജ്മയില്‍ രൂപീകരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

റിയാദ് കേളിയുടെ പുതിയ യൂണിറ്റ് മജ്മയില്‍ രൂപീകരിച്ചു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ എഴുപത്തിയഞ്ചാമത് യുണിറ്റ് ഖസ്സീം പ്രവിശ്യയിലെ മജ്മയില് രൂപീകരിച്ചു. മലാസ് ഏരിയയിലെ ആറാമത് യുണിറ്റാണ് മജ്മ. ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ടിന്റെ അധ്യക്ഷതയില് മലാസ് ഏരിയ ട്രഷറര് സജിത് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാര് രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.

കേളി ജോ. ട്രഷറര് സെബിന് ഇഖ്ബാല് സംഘടനാ വിശദീകരണ റിപ്പോര്ട്ട് അവതരിപ്പിച്ചു. ചര്ച്ചകള്ക്ക് കേളി പ്രസിഡന്റ് ചന്ദ്രന് തെരുവത്തും, കേളി ജോയിന്റ് സെക്രട്ടറി ടി.ആര്.സുബ്രഹ്മണ്യനും മറുപടി പറഞ്ഞു. ഡോക്ടര് പ്രവീണ് ആമുഖ പ്രസംഗം നടത്തി.

മലാസ് ഏരിയ സെക്രട്ടറി സുനില് കുമാര് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി പാനലും, മലാസ് മുഖ്യ രക്ഷധികാരി ഉമ്മര് വട്ടപ്പറമ്ബില് ഭാരവാഹി പട്ടികയും അവതരിപ്പിച്ചു.പ്രജീഷ് പുഷ്പന് -പ്രസിഡന്റ്, നസീം - സെക്രട്ടറി, രതീഷ് - ട്രഷറര് തുടങ്ങിയവരെ ഭാരവാഹികളാക്കി 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു. മലാസ് രക്ഷധികാരി അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, റിയാസ്, മുകുന്ദന്, നാസര്, ഏരിയ കമ്മിറ്റി അംഗം അഷ്റഫ് പൊന്നാനി എന്നിവര് യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നിയുക്ത യൂണിറ്റ് സെക്രട്ടറി നസീം യോഗത്തില് നന്ദി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog