'സെയ്ഫ് അലി ഖാന്‍ പത്മശീ പണം കൊടുത്തു വാങ്ങി'; പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ആഗ്രഹിച്ചിരുന്നെന്ന് താരം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

'സെയ്ഫ് അലി ഖാന്‍ പത്മശീ പണം കൊടുത്തു വാങ്ങി'; പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ആഗ്രഹിച്ചിരുന്നെന്ന് താരം

പത്മശ്രീ നേടാത്ത ഒരുപാട് മുതിര്‍ന്ന താരങ്ങള്‍ ഇവിടെയുണ്ടായിരുന്നു. അതിനാല്‍ പുരസ്‌കാരം വാങ്ങുന്നതില്‍ എനിക്ക് നാണക്കേടു തോന്നി. അതുപോലെ എന്നേക്കാള്‍ യോഗ്യത കുറവുള്ളവരെന്ന് ഞാന്‍ കരുതുന്ന ചിലര്‍ക്കും കിട്ടിയിട്ടുണ്ട്.- സെയ്ഫ് പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നത്. എന്നാല്‍ തന്റെ അച്ഛന്‍ മന്‍സൂര്‍ അലി പട്ടൗഡിയുടെ വാക്കുകളാണ് ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമായതെന്നും താരം വ്യക്തമാക്കി. ഇന്ത്യന്‍ ഗവണ്‍മെന്റിനെ തിരസ്‌കരിക്കാനുള്ള സ്ഥിതിയില്‍ അല്ലെന്നാണ് അച്ഛന്‍ പറഞ്ഞത്. ഭാവിയില്‍ ഈ പുരസ്‌കാരത്തോട് നീതി പുലര്‍ത്താന്‍ തനിക്കാവുമെന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു. അഭിനയത്തില്‍ സന്തോഷവാനാണെന്നാണ് സെയ്ഫ് പറയുന്നത്. തന്റെ പ്രകടനം കണ്ട് ഇദ്ദേഹത്തിന്റെ അഭിനയം അംഗീകരിക്കപ്പെടേണ്ടതാണെന്ന് പ്രേക്ഷകര്‍ പറയുന്നതിനായാണ് കാത്തിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog