'സോഷ്യല്‍ മീഡിയയിലൂടെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു'; 'പോരാളി ഷാജി'ക്കെതിരെ പരാതി നല്‍കി ഇടതുമുന്നണി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

'സോഷ്യല്‍ മീഡിയയിലൂടെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു'; 'പോരാളി ഷാജി'ക്കെതിരെ പരാതി നല്‍കി ഇടതുമുന്നണി

പോരാളി ഷാജി' സോഷ്യല്‍ മീഡിയാ അക്കൗണ്ടിനെതിരെ പരാതിയുമായി ഇടതുപക്ഷ മുന്നണി. പോരാളി ഷാജി എന്നു പേരുള്ള വ്യാജ അക്കൗണ്ടുകളിലൂടെ ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ അപവാദപ്രചാരണം നടക്കുകയാണെന്നാണ് എല്‍ഡിഎഫ് ജില്ലാ പൊലീസ് സൂപ്രണ്ടിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.

പ്രചാരണം തരംതാഴ്ന്നതും സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചതുമാണെന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍ പറയുന്നു. പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ.പോരാളി ഷാജി അക്കൗണ്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും രംഗത്ത് വന്നിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച്‌ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ക്കുമാണ് വിഎം സുധീരന്‍ പരാതി നല്‍കിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog