മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യശാലകൾ മൂന്നിരട്ടി വർദ്ധിപ്പിച്ചു; ജനങ്ങളോട് പറഞ്ഞ വാഗ്ദ്ധാനം ലംഘിച്ചുവെന്ന് കെ സി ബി സി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യശാലകൾ മൂന്നിരട്ടി വർദ്ധിപ്പിച്ചു; ജനങ്ങളോട് പറഞ്ഞ വാഗ്ദ്ധാനം ലംഘിച്ചുവെന്ന് കെ സി ബി സി

തിരുവനന്തപുരം: മദ്യനയത്തിൽ സംസ്ഥാന സർക്കാരിന് കെ സി ബി സിയുടെ രൂക്ഷ വിമർശനം. മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യശാലകൾ മൂന്നിരട്ടി വർദ്ധിപ്പിച്ചെന്ന് കെ സി ബി സി കുറ്റപ്പെടുത്തി. ജനങ്ങളോട് പറഞ്ഞ വാഗ്ദ്ധാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെ സി ബി സി വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടികൾ സാമുദായിക സന്തുലിതാവസ്ഥ പാലിക്കണം. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം അംഗീകരിക്കാൻ കഴിയില്ല. സഭയ്‌ക്ക് ഒരു പാർട്ടിയോടും അയിത്തമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളോടും തുറന്ന സമീപനമാണെന്നും ആർക്ക് വോട്ടു ചെയ്യണമെന്ന് സഭ പറയില്ലെന്നും കെ സി ബി സി വക്താവ് പറഞ്ഞു.അതേസമയം, കന്യാസ്ത്രീകൾക്കെതിരായ ആക്രമണത്തെ കത്തോലിക്ക സഭ അപലപിച്ചു. ഉത്തർ പ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ഉണ്ടായത് വേദനിപ്പിക്കുന്ന നടപടിയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് കെ സി ബി സി പറയുന്നത്. എല്ലാ വിഭാഗങ്ങൾക്കും സുരക്ഷിതത്വം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രാധാന്യം നൽകണമെന്നും കെ സി ബി സി വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog