അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോര്‍ട്ട് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോര്‍ട്ട്

ദുബായ് : അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോര്‍ട്ട്. കണ്‍സല്‍ട്ടിങ് സ്ഥാപനമായ നൊമഡ് കാപ്പിറ്റലിസ്റ്റ് പുറത്തിറക്കിയ പട്ടികയിലാണ് അറബ് രാജ്യങ്ങളിലെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ആയി യു.എ.ഇ.യുടേത് തിരഞ്ഞെടുത്തത്.

കുവൈത്ത്, ഖത്തര്‍ പാസ്‌പോര്‍ട്ടുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോകപട്ടികയില്‍ യു.എ.ഇ. പാസ്‌പോര്‍ട്ട് 38-മതാണ്. 97, 98 സ്ഥാനങ്ങളിലാണ് കുവൈത്ത്, ഖത്തര്‍ പാസ്‌പോര്‍ട്ടുകളുള്ളത്.

ലോക പട്ടികയില്‍ 103-മത് ഉള്ള ഒമാനാണ് അറബ് പട്ടികയില്‍ നാലാംസ്ഥാനത്ത്. 105-മതുള്ള ബഹ്‌റൈനാണ് പട്ടികയില്‍ അഞ്ചാംസ്ഥാനത്ത്. ലക്സംബെര്‍ഗാണ് പട്ടികയില്‍ ഒന്നാമത്.സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം എന്നിവയാണ് പട്ടികയില്‍ പിന്നീടുള്ളത്.

വിസയില്ലാതെ യാത്രചെയ്യാനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം, ജനങ്ങളുടെ സന്തോഷം തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എറിട്രിയ, സിറിയ, യെമെന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog