കോഴിക്കോട് വഴിയാത്രക്കാരനെ ആക്രമിച്ച് മോഷണം; പ്രതികൾ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 March 2021

കോഴിക്കോട് വഴിയാത്രക്കാരനെ ആക്രമിച്ച് മോഷണം; പ്രതികൾ അറസ്റ്റിൽ

കോഴിക്കോട് : വഴിയാത്രക്കാരനെ ആക്രമിച്ച് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മോഷണ സംഘത്തിലെ പ്രധാനകണ്ണികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിൽ വഴിയാത്രക്കാരനെ തടഞ്ഞു നിർത്തി സ്വർണ്ണവും പണവും കവർന്നത്.
തലശ്ശേരി സ്വദേശികളാണ് ഇവരെന്നാണ് വിവരം. നിരവധി രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ് ഇവർ. സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി റോഷൻ രാജേന്ദ്രനും ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog