ബാലഭാസ്ക്കറിന്റെ മരണം: സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി, ഫയലില്‍ സ്വീകരിച്ചു
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ബാലഭാസ്ക്കറിന്റെ മാതാപിതാക്കളായ കെസി. ഉണ്ണിയും ശാന്താ കുമാറിയുമാണ് ഹര്‍ജി നല്‍കിയത്. കേസില്‍ സാക്ഷിയായി എത്തിയ സോബി ജോര്‍ജും ഹര്‍ജി നല്‍കിയിട്ടുണ്ട്. തുടരന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐ കണ്ടെത്തല്‍. സിബിഐ. ഡ്രൈവര്‍ അര്‍ജ്ജുന്‍ അശ്രദ്ധവും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.കള്ള തെളിവുകള്‍ നല്‍കിയതിന് സാക്ഷിയായ കലാഭവന്‍ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത