ദൃശ്യ പയ്യന്നൂരിൻ്റെ ആഭിമുഖ്യത്തിൽ തലപ്പൊക്കം - ആദര സമ്മേളനം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

ദൃശ്യ പയ്യന്നൂരിൻ്റെ ആഭിമുഖ്യത്തിൽ തലപ്പൊക്കം - ആദര സമ്മേളനം സംഘടിപ്പിച്ചു


പയ്യന്നൂർ ഷേണായി സ്ക്വയറിൽ തലപ്പൊക്കം എന്ന പേരിൽ നടന്ന പരിപാടി സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. 
ദൃശ്യ പയ്യന്നൂരിന്റെ നേതൃത്വത്തിൽ കേരള ഫോക്‌ലോർ അക്കാദമി, കേരള ക്ഷേത്രകലാ അക്കാദമി, പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ അറുപതോളം പേരെ ആദരിച്ചു. പയ്യന്നൂർ ഷേണായി സ്ക്വയറിൽ തലപ്പൊക്കം എന്ന പേരിൽ നടന്ന പരിപാടി സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എ വി അജയകുമാർ അധ്യക്ഷനായി. നാരായണൻ കാവുമ്പായി ആദരഭാഷണം നടത്തി. അസീസ് തായിനേരി, കൃഷ്ണൻ നടുവലത്ത്, പി അപ്പുക്കുട്ടൻ, കെ ശിവകുമാർ, കെ കമലാക്ഷൻ എന്നിവർ സംസാരിച്ചു. ലാസ്യകലാ ക്ഷേത്രത്തിന്റെ നൃത്തസന്ധ്യയും രതീഷ് പല്ലവി നയിക്കുന്ന ഗാനമേളയും അവതരിപ്പിച്ചു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog