കോണ്‍ഗ്രസ് പട്ടികയിലെ ബേബി: ആരാണ് അരിത ബാബു? - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കോണ്‍ഗ്രസ് പട്ടികയിലെ ബേബി: ആരാണ് അരിത ബാബു?

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു . 27 വയസുള്ള അരിത, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ് ജനവിധി തേടുന്നത്. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ച്‌കൊണ്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

അവര് പോറ്റുന്ന പശുവിന്റെ പാല്‍ വിറ്റാണ് ഇവരുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിതയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുനിന്നു പിന്മാറിയിട്ടും ആയിരത്തോളം വോട്ടുകള്‍ അരിത ബാബു നേടിയിരുന്നു. പുന്നപ്ര ഡിവിഷനിലേക്കു നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും പിന്‍വലിക്കാനുള്ള നിര്‍ദേശം കിട്ടിയപ്പോഴേക്ക് പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. അങ്ങനെയാണ് സാങ്കേതികമായി മാത്രം സ്ഥാനാര്‍ഥിയായി അരിത ആയിരത്തോളം വോട്ടുകള്‍ നേടിയത്. 15 വര്‍ഷത്തോളമായി വിദ്യാര്‍ഥി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്ത് സജീവമാണ് അരിത.

ജില്ലാ പഞ്ചായത്തംഗമായി കായംകുളത്തുനിന്നു വിജയിച്ചിരുന്നു അരിത. മണ്ഡലം സ്വന്തം നാടുമാണ്. ഓരോ സ്ഥലവും സുപരിചിതമാണെന്നതും അരിതക്ക് നേട്ടമാകും. അച്ഛന്‍ തുളസീധരന്‍, സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ വിളിപ്പേരാണു പേരിന്റെ കൂടി ചേര്‍ത്തത്. അച്ഛനൊപ്പം പരിപാടികള്‍ക്കുപോയാണു തുടക്കം.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog