സോ​പ്പു​പൊ​ടി നി​ര്‍​മാ​ണ യൂ​നി​റ്റി​ല്‍ തീ​പി​ടി​ത്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ഞ്ചേ​രി: കാ​വ​നൂ​ര്‍ പാ​ല​ക്കാ​പ്പ​റ​മ്ബ് മ​ഞ്ചാ​ലി​ല്‍ സോ​പ്പു​പൊ​ടി നി​ര്‍​മാ​ണ യൂ​നി​റ്റി​ല്‍ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കു​ണ്ടോ​ട​ത്ത് അ​ബ്​​ദു​ല്‍ ജ​ലീ​ലിെന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ണ്ടോ​ട​ത്ത് ഗ്ലോ​ബ​ല്‍ ഹോം ​കെ​യ​ര്‍ എ​ന്ന സോ​പ്പു​പൊ​ടി നി​ര്‍​മാ​ണ യൂ​നി​റ്റാ​ണ് അ​ഗ്​​നി​ക്കി​ര​യാ​യ​ത്.

നി​ര്‍​മാ​ണം ക​ഴി​ഞ്ഞ സോ​പ്പു​പൊ​ടി സ്​​റ്റോ​ക്​ ചെ​യ്തി​രു​ന്ന ഷെ​ഡി​ലാ​ണ് തീ ​പി​ടി​ച്ച​ത്. സ്​​റ്റോ​ക്​ മു​ഴു​വ​നാ​യും ന​ശി​ച്ചു. ഇ​രു​മ്ബ് ഷീ​റ്റ് മേ​ഞ്ഞ ഷെ​ഡിെന്‍റ മേ​ല്‍​ക്കൂ​ര​യും ഏ​താ​നും ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.മ​ഞ്ചേ​രി, തി​രു​വാ​ലി നി​ല​യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ര​ണ്ട് യൂ​നി​റ്റ് അ​ഗ്​​നി​ര​ക്ഷ സേ​ന എ​ത്തി ഒ​രു​മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

സേ​ന​യു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം തൊ​ട്ട​ടു​ത്തു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ച ഭാ​ഗ​ത്തേ​ക്ക്‌ തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി. തീ​പി​ടി​ത്ത​ത്തിെന്‍റ കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​ഞ്ചേ​രി അ​ഗ്​​നി​ര​ക്ഷ സേ​ന അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് എം. ​അ​ബ്​​ദു​ല്‍ ക​രീ​മിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എം. ​പ്ര​ദീ​പ്‌ കു​മാ​ര്‍, ഇ.​എം. അ​ബ്​​ദു​റ​ഫീ​ഖ്, കെ.​കെ. കൃ​ഷ്ണ​കു​മാ​ര്‍, ഒ. ​സൂ​ര​ജ്, പി. ​സു​രേ​ഷ്, പി. ​രാ​ജേ​ഷ് എ​ന്നി​വ​രും തി​രു​വാ​ലി നി​ല​യ​ത്തി​ലെ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍ പി.​വി. സു​ബ്ര​ഹ്മ​ണ്യ‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ ഒ​രു യൂ​നി​റ്റും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha