കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രത്തില്‍ നിന്നും ബോംബും നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രത്തില്‍ നിന്നും ബോംബും നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഎം കേന്ദ്രത്തില്‍ നിന്നും ബോംബ് കണ്ടെത്തി. പാര്‍ട്ട് ശക്തി കേന്ദ്രമായ ഉക്കണ്ടന്‍ പീടികയിലെ ഇല്ലത്ത് താഴെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്നുമാണ് ഒരു ബോംബും നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തലശ്ശേരി പോലീസും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഒരു സ്റ്റീല്‍ ബോംബ്, 13 പുതിയ സ്റ്റീല്‍ കണ്ടെയ്നര്‍, ഒരു കിലോഗ്രാം തൂക്കം വരുന്ന ഗണ്‍ പൗഡര്‍, ആണി, കുപ്പിച്ചില്ല്, കല്ല്, പശ തുടങ്ങി നിര്‍മ്മാണ സാമഗ്രികളുമാണ് കണ്ടെത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഒട്ടാകെ പരിശോധനകള്‍ തുടരുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog