അണികളില്ലെങ്കില്‍ നേതാക്കളില്ല ; കു‌റ്റ്യാടിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

അണികളില്ലെങ്കില്‍ നേതാക്കളില്ല ; കു‌റ്റ്യാടിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌

കുറ്റ്യാടി: കേരളാ കോണ്‍ഗ്രസിന് സീ‌റ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കു‌റ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധ മാര്‍‌ച്ച്‌. സിപിഎമ്മിന്റെ പേരിലെ ബാനറില്‍ പാര്‍ട്ടി കൊടികളുമേന്തി പ്രതിഷേധിച്ച അണികള്‍ പ്രാദേശിക വികാരം ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ബോദ്ധ്യപ്പെടുത്തുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടതായി ആരോപിച്ചു. കഴിഞ്ഞദിവസവും മുന്നണി തീരുമാനത്തിനെതിരായി കെ.പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുനൂറോളം പേര്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ നിരവധി പേരാണ് ഇന്നത്തെ പ്രകടനത്തില്‍ പങ്കെടുത്തത്.

സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഗണിക്കാതെയിരുന്നതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.ചെങ്കൊടിയുടെ മാനം കാക്കാനാണ് ഈ പ്രതികരണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരടക്കം ഇന്നത്തെ പ്രകടനത്തില്‍ പങ്കെടുത്തു. എന്നാല്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കുന്നുമ്മല്‍ ഏരിയാ കമ്മി‌റ്റിയ്‌ക്ക് കീഴിലുള‌ള പ്രവര്‍ത്തകരാണ് ഇന്ന് ശക്തമായി പ്രതിഷേധിച്ചത്. പാര്‍ട്ടി പ്രതിഷേധത്തെ തുടര്‍ന്ന് പ്രശ്‌നത്തില്‍ സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് പാര്‍ട്ടി എന്നാണ് വിവരം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog