അരാംകോയുടെ ജിദ്ദ സംഭരണകേന്ദ്രം തകര്‍ത്തെന്ന് ഹൂതികള - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

അരാംകോയുടെ ജിദ്ദ സംഭരണകേന്ദ്രം തകര്‍ത്തെന്ന് ഹൂതികള


റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്ബനിയായ സൗദി അരാംകോയുടെ ജിദ്ദയിലെ സംഭരണ, വിതരണ കേന്ദ്രം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട് യെമനിലെ വിമതവിഭാഗമായ ഹൂതികള്‍ രംഗത്തെത്തി.

ഖുദ്സ്-2 ക്രൂസ് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ ട്വീറ്റ് ചെയ്തു. അരാംകോ പ്രതികരിച്ചിട്ടില്ല. 2020 നവംബറില്‍ ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രം ഹൂതികള്‍ ആക്രമിച്ചിരുന്നു. സംഭരണശാലയ്ക്ക് കേടുണ്ടായെങ്കിലും എണ്ണവിതരണത്തെ ബാധിച്ചിരുന്നില്ല.

ദിവസങ്ങളായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ, ജിസാന്‍, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലേക്കു ഹൂതികള്‍ അയച്ച ഡ്രോണുകളും മിസൈലും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog