ഗോവിന്ദനെ സന്ദർശിച്ച് യു. ഡി.എഫ്. സ്ഥാനാർഥി എം.പ്രദീപ്‌കുമാറിന്റെ പര്യടനം തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

ഗോവിന്ദനെ സന്ദർശിച്ച് യു. ഡി.എഫ്. സ്ഥാനാർഥി എം.പ്രദീപ്‌കുമാറിന്റെ പര്യടനം തുടങ്ങി


എരമത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ഊനത്തിൽ ഗോവിന്ദനെ സന്ദർശിച്ചായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി എം.പ്രദീപ്‌കുമാറിന്റെ പര്യടനം തുടങ്ങിയത്. കടയക്കര അഞ്ജലി നികേതനിലെ അന്തേവാസികളെയും ഖാദി കേന്ദ്രവും സന്ദർശിച്ചു. എരമം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, എരമം മഖാം, കാളകാട്ടില്ലം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. എൻ.വി.മധുസൂതനൻ, എൻ.വി.ശ്രീനിവാസൻ, കെ.പി.ശൈലേഷ്‌കുമാർ, എ.മോഹൻ ദാസ്, കെ.പി. ബാലകൃഷ്ണൻ, പി.വിജയനുണ്ണി എന്നിവർ ഒപ്പമുണ്ടായിരുന്നു. പാടിയോട്ടുചാൽ ടൗണിൽ കടകളിൽ കയറി വോട്ടഭ്യർഥിച്ചു. എൻ.ഗംഗാധരൻ, രവി പൊന്നം വയൽ, സുനീഷ് പട്ടുവം, എം.കരുണാകരൻ, കെ.വി.മോഹനൻ, ടി.കെ.സരിൻ, ചാൾസ് സണ്ണി, രാജീവൻ പോത്താങ്കണ്ടം എന്നിവർ ഒപ്പമുണ്ടായിരുന്നു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog