കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ; 'നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചു' - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ; 'നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചു'

കൊല്ലം: കൊല്ലം നിയമസഭ സീറ്റില്‍ താന്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്ന് ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. ഇക്കാര്യത്തില്‍ നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അതിന് ശേഷം പ്രചാരണത്തിനിറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ബിന്ദു കൃഷ്ണക്ക് കൊല്ലം സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെ പ്രതിഷേധമുയര്‍ന്നിരുന്നു. ജയസാധ്യത കുറഞ്ഞ കുണ്ടറ സീറ്റ് ഇവര്‍ക്ക് നല്‍കുമെന്നായിരുന്നു സൂചന. ഇതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബിന്ദു കൃഷ്ണ കണ്ണീരണിയുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ബ്ലോക്ക്-മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാര്‍ രാജിക്കത്ത് കൈമാറുകയും ചെയ്തു.തുടര്‍ന്നാണ് കൊല്ലത്ത് ബിന്ദു കൃഷ്ണയെ തന്നെ മത്സരിപ്പിക്കാന്‍ ധാരണയായത്.

കൊല്ലത്ത് സ്ഥാനാര്‍ഥിയാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ നടത്തിയിരുന്നു. ഇതിന് ശേഷമാണ് കുണ്ടറയില്‍ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog