ഇതെന്ത് കഥ! അഭിഭാഷകനേയും കോടതിയേയും ഞെട്ടിച്ച്‌ രവി പൂജാരി; സിനിമാ സ്റ്റൈലില്‍ ഡയലോഗ്, അന്തംവിട്ട് കോടതിമുറി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

ഇതെന്ത് കഥ! അഭിഭാഷകനേയും കോടതിയേയും ഞെട്ടിച്ച്‌ രവി പൂജാരി; സിനിമാ സ്റ്റൈലില്‍ ഡയലോഗ്, അന്തംവിട്ട് കോടതിമുറി

അധോലോക കുറ്റവാളി രവി പൂജാരിയുടെ കേസ് പരിഗണിച്ച കോടതിയില്‍ നാടകീയ രംഗങ്ങള്‍. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ അഭിഭാഷകന്‍ വാദിക്കുന്നതിനിടെ സ്വന്തം അഭിഭാഷകനേയും കോടതിയേയും അമ്ബരപ്പിച്ച്‌ അധോലോക നായകന്‍. തന്നെ പൊലീസ് കസ്റ്റഡിയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് രവി പൂജാരി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രവി പൂജാരിയുടെ പെട്ടന്നുള്ള മനംമാറ്റം കണ്ട് അന്ധാളിച്ച്‌ നിന്നത് ഇയാള്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ്. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ അഭിഭാഷകന്‍ വാദിക്കുന്നതിനിടെയാണ് പൂജാരി തന്നെ മുന്നോട്ട് വന്ന് പൊലീസിനൊപ്പം പോയ്ക്കോളാമെന്ന് കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് പൂജാരിയുടെ കസ്റ്റഡി മാര്‍ച്ച്‌ 15 വരെ നീട്ടി.ചൊവ്വാഴ്ചയാണ് രവി പൂജാരിയെ മുംബൈ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും പ്രതിയെ ചോദ്യം ചെയ്യാന്‍ കുറച്ച്‌ ദിവസം കൂടി അനുവദിച്ച്‌ നല്‍കണമെന്നായിരുന്നു പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിനെ രവി പൂജാരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. അപ്പോഴാണ്, രവി പൂജാരി ഇടയ്ക്ക് കയറി 'ഞാന്‍ പൊലീസിന്‍്റെ കൂടെ പൊയ്ക്കോളാമെന്ന്' ഉച്ചത്തില്‍ സിനിമാ സ്റ്റൈലില്‍ ഡയലോഗ് അടിച്ചത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശമായ യാതൊരു പെരുമാറ്റവും ഇല്ലെന്നും പൂജാരി ജഡ്ജിയെ അറിയിക്കുകയായിരുന്നു. അന്വേഷണ സംഘത്തോട് കുറച്ച്‌ കാര്യങ്ങള്‍ കൂടി പങ്കുവെക്കാനുണ്ടെന്നും അധോലോക നായകന്‍ പറഞ്ഞു. തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog