കൊട്ടിയൂര്‍:വാഹനത്തില്‍ നിന്നു ഓയില്‍ ചോര്‍ന്ന് റോഡില്‍ വീണതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.പാല്‍ച്ചുരം റോഡില്‍ മൂന്നിടങ്ങളിലായാണ് ഓയില്‍ റോഡില്‍ വീണത്.മൂന്നിലധികം ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ പടര്‍ന്ന ഓയിലില്‍ തെന്നി അപകടം സംഭവിച്ചു.ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പേരാവൂര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം വെള്ളം ഒഴിച്ച് സര്‍ഫ് ഉപയോഗിച്ച് ഓയില്‍ കഴുകി കളഞ്ഞു.അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പ്രദീപന് പുത്തലത്ത്,ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ഷിജു,കിരണ്‍,ആഷിക്,മഹേഷ്,സിജു,സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്നാണ് റോഡിലെ ഓയില്‍ കഴുകി കളഞ്ഞത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു