എല്‍.ഡി.എഫിന് വെല്ലുവിളി, യു.ഡി.എഫ് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

എല്‍.ഡി.എഫിന് വെല്ലുവിളി, യു.ഡി.എഫ് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്

2011 മുതല്‍ 2016 വരെയുള്ള യു.ഡി.എഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടൊപ്പം എല്‍.ഡി.എഫ് ഭരണകാലത്ത് നിര്‍മ്മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. ലിസ്റ്റിലുള്ള പലങ്ങളില്‍ ഏറെയും ഇടത് ഭരണകാലത്ത് പൂര്‍ത്തിയായവയാണെന്ന് ചിലര്‍ തെളിവ് സഹിതം കമന്റ് ചെയ്യുന്നുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog