'മമ്മൂക്ക തകര്‍ന്നുപോയ മലയാള സിനിമയെ കൈ പിടിച്ച്‌ ഉയര്‍ത്തി'; 'അപ്രഖ്യാപിത ദൈവ'ത്തിന് നന്ദിപറഞ്ഞ് തിയറ്ററുടമ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ദി പ്രീസ്റ്റ് എന്ന സിനിമയിലൂടെ തകര്‍ന്നുപോയ മലയാളസിനിമയെ മമ്മൂട്ടി കൈപിടിച്ച്‌ ഉയര്‍ത്തിയെന്ന് തിയേറ്റര്‍ ഉടമ ജിജി അഞ്ചാനി. കൊവിഡ് പ്രതിസന്ധികള്‍ മൂലം തകര്‍ന്നു പോയ മലയാള സിനിമ തൊഴിലാളികള്‍ വീണ്ടും ആ പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തിയെന്നും അതിനു കാരണമായ മമ്മൂട്ടിയ്ക്ക് നന്ദിയുണ്ടെന്നും ജിജി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എന്റെ പേര് ജിജി അഞ്ചാനി എന്നാണ്. അഞ്ചാനി സിനിമാസ് എന്ന സിനിമ തിയേറ്ററിന്റെ ഉടമസ്ഥനാണ്. വലിയൊരു നന്ദി പറയാനാണ് ഞാന്‍ വന്നത്. നന്ദി പറഞ്ഞില്ലെങ്കില്‍ അത് മോശമായി പോകും. കാരണം എന്നെപോലെ പ്രതിസന്ധികളില്‍പ്പെട്ടു ഒരു വര്‍ഷകാലം പൂട്ടിക്കിടന്ന എന്റെ പ്രസ്ഥാനത്തിന് പുതുജീവന്‍ നല്‍കി.എനിക്ക് ഒരുപാടു സന്തോഷം കാരണം പ്രീസ്റ്റ് റിലീസായ ദിനം മുതല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട് എല്ലാം നിറഞ്ഞു. കുടുംബ സഹിതം ആളുകള്‍ സിനിമ തിയേറ്ററിലേക്ക് കടന്നു വരുന്ന ആ കാലം തിരിച്ചു തന്ന മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. കടക്കെണിയില്‍ പെട്ടുപോയ ഒരു യുവ സംരംഭകനാണ് ഞാന്‍.

എന്റെ എല്ലാ സമ്ബാദ്യവും ചിലവഴിച്ച്‌ തുടങ്ങിയ പ്രസ്ഥാനം തുടങ്ങി മൂന്ന് മാസം കഴിയുമ്ബോള്‍ തന്നെ പൂട്ടിപോകുന്നു. അതിന് ശേഷം മലയാള സിനിമകളൊക്കെ ഒടിടിയിലേക്ക് പോകുന്നു.

വളരെ വേദനയോടെ ഇരുന്ന ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസം ആയിട്ടാണ് പ്രീസ്റ്റ് വന്നത്. ആന്റോ ജോസഫ് ഒടിടിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനാകുമ്ബോള്‍ കാത്തിരിക്കാന്‍ പറഞ്ഞ മമ്മൂട്ടി എന്ന മഹാനടന് മുന്നില്‍ ഒന്നും തന്നെ പറയാനില്ല.

മലയാള സിനിമയിലെ എല്ലാ തൊഴിലാളികളും ഇന്ന് വീണ്ടും സന്തോഷവാന്മാരായി ജോലി ചെയ്യുന്നു. മലയാള സിനിമയെ തിരികെ എത്തിച്ച മഹാനടന് ഒരുപാട് നന്ദി.

ഞങ്ങള്‍ മറക്കില്ല. മമ്മൂക്ക നിങ്ങളാണ് തകര്‍ന്നുപോയ ഈ മലയാള സിനിമയെ കൈ പിടിച്ച്‌ ഉയര്‍ത്തെഴുനേല്‍പ്പിച്ചത്. ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha