കുട്ടികള്‍ക്ക് കൊടുക്കേണ്ട ഏറ്റവും വലിയ സമ്മാനം എന്താണെന്നറിയാമോ? - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

കുട്ടികള്‍ക്ക് കൊടുക്കേണ്ട ഏറ്റവും വലിയ സമ്മാനം എന്താണെന്നറിയാമോ?


കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം വിദ്യാഭ്യാസമാണ്. ലോകത്ത് നടക്കുന്ന ഒട്ടുമിക്ക അനീതികള്‍ക്കും അക്രമങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നത് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത മനുഷ്യരാണ്. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം അതുണ്ടായിരിക്കുന്ന കാലത്തോളം ഒരാള്‍ക്കും നമ്മളെ തോല്‍പ്പിക്കാനാവില്ല.
കുട്ടികള്‍ക്ക് കാറും ബൈക്കും ഫോണും വാങ്ങിച്ചുകൊടുക്കുന്ന മാതാപിതാക്കളില്‍ പലരും അറിയുന്നില്ല അവരുടെ കുട്ടികള്‍ക്ക് വേണ്ടത് കൃത്യമായ വിദ്യാഭ്യാസമാണെന്ന്.

ഒരു കുട്ടിയുടെ എല്ലാ സ്വഭാവങ്ങളെയും ജീവിത രീതിയെയും ഭാവിയെയും നിയന്ത്രിക്കാന്‍ വിദ്യാഭ്യാസത്തിനാകും. ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചും മറ്റും അവര്‍ക്ക് കൃത്യമായ ധാരണകള്‍ ഉണ്ടാകും.നല്ല വിദ്യാഭ്യാസം നേടുന്ന ഒരു കുട്ടി മാത്രമേ സാമൂഹികപരമായ ചില ബോധങ്ങളെയും മറ്റും സംരക്ഷിക്കാന്‍ ഇടയുള്ളൂ. അതുകൊണ്ട് എന്ത് മുടക്കം വരുത്തിയാലും കുട്ടികളുടെ വിദ്യാഭ്യാസം മുടക്കരുത്. നമുക്കറിയാം ഏറ്റവും കൂടുതല്‍ സമരങ്ങളും പ്രധിഷേധങ്ങളും നടക്കുന്നത് ക്യാമ്ബസുകളില്‍ നിന്നാണെന്ന്. അതിനര്‍ത്ഥം വിദ്യാഭ്യാസമാണ് ഒരു മനുഷ്യനെ മനുഷ്യനും അറിവുള്ളവനും സാമൂഹിക ഗുണമുള്ളവനുമാക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് കൃത്യമായ വിദ്യാഭ്യാസം നല്‍കുക. അതിനേക്കാള്‍ വലിയ സമ്മാനം അവര്‍ക്ക് കൊടുക്കാനില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog