എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ: അകലാതെ ആശങ്ക, തീയതി മാറ്റരുതെന്ന് വിദ്യാര്‍ഥികള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ കാര്യത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

പരീക്ഷകള്‍ മാറ്റിവയ്‌ക്കുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഈ മാസം 17 നാണ് പരീക്ഷകള്‍ ആരംഭിക്കേണ്ടത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കരുതെന്ന് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. പരീക്ഷകള്‍ നീട്ടിയാല്‍ വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാകുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകളും പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു.

ഏപ്രില്‍ ആറിനാണ് കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha