കരഞ്ഞ്... കരഞ്ഞ്.. കരഞ്ഞ്...: വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ യുവതി കരഞ്ഞു തളർന്ന് മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

കരഞ്ഞ്... കരഞ്ഞ്.. കരഞ്ഞ്...: വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ യുവതി കരഞ്ഞു തളർന്ന് മരിച്ചു

Newscom

വിവാഹം കഴിഞ്ഞ് വധു വരന്റെ വീട്ടിലേക്ക് പോകുമ്പോൾ ഒരു കരച്ചിൽ നിർബന്ധമാണ്. പലപ്പോഴും ഇത്തരത്തിലുള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറും ഉണ്ട്. എന്നാൽ വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നതിന് മുൻപ് കരഞ്ഞ് കരഞ്ഞ് തളർന്ന് മരിച്ച ഒരു വധുവിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഒഡീഷയിലെ സോൻപുർ ജില്ലയിലാണ് സംഭവം.

സ്വന്തം വീട്ടിൽനിന്ന് ഭർതൃവീട്ടിലേക്ക് പോകാനിറങ്ങിയതോടെ യുവതി കരയാൻ തുടങ്ങി. കരച്ചിൽ ഏറെ നേരം നീണ്ടതോടെ യുവതി കുഴഞ്ഞുവീണു. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഗുപ്തേശ്വരി സഹൂ എന്ന റോസിയാണ് മരിച്ചത്. ജുലുങ മവാസിയായ പെ ട്ടിയെ ടെതെൽഗോൺ ഗ്രാമവാസിയായ ബിസികേശനുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു.
വിവാഹ ചടങ്ങുകൾക്ക് ശേഷം ബിസികേശന്റെ ഗ്രാമത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതോടെ യുവതി നിർത്താതെ കരയാൻ തുടങ്ങി. പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog