ആലപ്പുഴയില്‍ മിനിലോറിയില്‍ ബൈക്ക് ഇടിച്ച്‌ യുവാവ് മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

ആലപ്പുഴയില്‍ മിനിലോറിയില്‍ ബൈക്ക് ഇടിച്ച്‌ യുവാവ് മരിച്ചു

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന് സമീപം തടി കയറ്റിവന്ന മിനിലോറിയില്‍ ബൈക്ക് ഇടിച്ച്‌ യുവാവ് മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കരിയില്‍ ബാബുവിന്‍്റെ (ഉദയന്‍) മകന്‍ സൂരജ് (23) ആണ് മരിച്ചത്. ഞായര്‍ രാത്രി 8 മണിയോടെയാണ് അപകടം. വൈക്കത്ത് നിന്ന് തടി കയറ്റി വരികയായിരുന്ന ലോറിയുടെ പിന്നില്‍ സൂരജ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് മുഹമ്മ പൊലീസ് പറഞ്ഞു. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog