എന്‍എസ്‌എസിനെ വിരട്ടാന്‍ ശ്രമിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍; മുഖ്യമന്ത്രിക്കു മറുപടിയുമായി സുകുമാരന്‍ നായര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: എന്‍എസ്‌എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിനു സംശയമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി എന്‍എസ്‌എസ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍ എസ് എസ് ഇപ്പോഴും സമദൂരത്തില്‍ തന്നെയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ സംബന്ധിച്ചോ എന്‍ എസ് എസ് ഒരിക്കലും പ്രതികരിച്ചട്ടില്ല. സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ വച്ച ആവശ്യങ്ങളെ കുറിച്ച്‌ മാത്രമാണ് ഇപ്പോഴും സംസാരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍ എസ് എസ് മൂന്ന് കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആ കാര്യങ്ങളിലൊന്നും പൊതു സമൂഹത്തിനു സംശയത്തിന് ഇടയില്ല.ആ മൂന്ന് കാര്യങ്ങളില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് ഇതിനെ രാഷ്ട്രീയമായി ബന്ധപ്പെടുത്തി വിമര്‍ശിക്കുന്നവര്‍ പറയട്ടെ. ഇക്കാരണങ്ങള്‍ പറഞ്ഞ് എന്‍എസ്‌എസിനെയോ അതിന്റെ നേതൃത്വത്തെയോ വിരട്ടാമെന്നു ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച്‌ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണം, ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പത്തു ശതമാനം സാമ്ബത്തിക സംവരണം കേരളത്തിലും കൊണ്ടുവരണം, മന്നത് പദ്മനാഭന്റെ ജന്മദിനം പൊതു അവധിയായി കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണം എന്നിവയാണ് എന്‍എസ് എസ് സര്‍ക്കാരിന് മുന്നില്‍വച്ച ആവശ്യങ്ങള്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha