രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു വൻനഷ്ടം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു വൻനഷ്ടം

കേളകം:രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. ആന മതില്‍ രാമച്ചി കോളനി വരെ നിര്‍മ്മിക്കണമെന്ന ആവിശ്യം ശക്തമാകുന്നു.രാമച്ചിയിലെ ആദിവാസി കുടുംബങ്ങളടക്കം യാത്ര ചെയ്യുന്ന പ്രധാന റോഡാണ് കരിയംകാപ്പ് രാമച്ചി റോഡ്.ഈ റോഡില്‍ കൂടിയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണ കാട്ടാനകള്‍ ഇറങ്ങി വന്ന് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്.ചൊവ്വാഴ്ച പുലര്‍ച്ചെ വരവുകാലായില്‍ ജോസഫിന്റെ  നിരവധി കുലച്ച നേന്ത്രവാഴകള്‍ കാട്ടാന നശിപ്പിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ ജോസഫിന്റെ നൂറിലധികം വാഴകളാണ് ഒരാഴ്ചക്കിടെ കാട്ടാന നശിപ്പിച്ചത്. ആന മതില്‍ അവസാനിക്കുന്ന ഭാഗത്ത് കൂടിയാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കാട്ടാന നശിപ്പിച്ച സ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, വാര്‍ഡ് അംഗം സജീവന്‍ പാലുമ്മി, വനപാലകര്‍ എന്നിവര്‍ സന്ദര്‍ശിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog