അമിതാഭ് ബച്ചന് ഫിയാഫ് പുരസ്കാരം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

അമിതാഭ് ബച്ചന് ഫിയാഫ് പുരസ്കാരം

ഇൻർനാഷണൽ ഫിലിം ഫെഡറേഷൻ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് പുരസ്കാരം നടൻ അമിതാഭ് ബച്ചന്. ഫിയാഫ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബച്ചൻ. ഫിലിം ആർക്കൈവ്സിന് ബച്ചൻ നൽകിയ സംഭാവനകൾക്കാണ് അംഗീകാരം.

ഹോളിവുഡ് സംവിധായകരായ ക്രിസ്റ്റഫർ നോളൻ, മാർട്ടിൻ കോർസേസ് എന്നിവർ ചേർന്നാണ് ബച്ചനെ ആദരിക്കുന്നത്. മാർച്ച് 19 ന് വെർച്വലായാണ് ചടങ്ങ് നടത്തുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്കാരത്തിനായി നാമ നിർദ്ദേശം ചെയ്തത്. 2015 മുതൽ ബച്ചൻ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവർത്തിക്കുന്നു.

"നമ്മുടെ സിനിമാ പാരമ്പര്യത്തിൽ അഭിമാനമുണ്ട്. ബഹത്തായ ആ പാരമ്പര്യത്തെ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. എനിക്ക് പിന്തുണ നൽകിയ സഹപ്രവർത്തകർക്കും സർക്കാറിനും ഞാൻ നന്ദി പറയുന്നു"- ബച്ചൻ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog