സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം സ​ര്‍​ക്കാ​രി​ന് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി സ​ര്‍​ക്കാ​ര്‍ സ്പെ​ഷ​ല്‍ അ​രി ന​ല്‍​കു​ന്ന​ത് ത​ട​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ​ര്‍​ക്കാ​രി​ന് അ​രി​വി​ത​ര​ണം തു​ട​രാ​മെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ച​ര​ണ വി​ഷ​യം ആ​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​രി​വി​ത​ര​ണം ത​ട​ഞ്ഞ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍.

സം​സ്ഥാ​ന​ത്തെ മു​ന്‍​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ മാ​സം 10 കി​ലോ അ​രി ന​ല്‍​കു​ന്ന ന​ട​പ​ടി​യാ​ണ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞ​ത്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ അ​രി​വി​ത​ര​ണം നി​ര്‍​ത്തി​യ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും മാ​ര്‍​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഈ ​ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ക​മ്മീ​ഷ​ന്‍ അ​രി വി​ത​ര​ണം ത​ട​ഞ്ഞ​ത്.

എ​ന്നാ​ല്‍ തു​ട​ര്‍​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​രി ന​ല്‍​കു​മെ​ന്ന​ത് ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചു. അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ നി​ര്‍​ത്തി​യെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ ചോ​ദ്യം. സ​ര്‍​ക്കാ​രി​ന്‍റേ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ദം മു​ഖ​വി​ല​യ്ക്കെ​ടു​ത്ത് അ​രി വി​ത​ര​ണം തു​ട​രാ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha