ഏഴിടത്ത് സിപിഎം–ബിജെപി ധാരണ‍; ഇഡിയുമായുള്ള വ്യാജ ഏറ്റുമുട്ടൽ ഡീൽ മറയ്ക്കാൻ: ഉമ്മൻചാണ്ടി
കണ്ണൂരാൻ വാർത്ത
കിറ്റ് വിവാദത്തിൽ യുഡിഎഫ് നീങ്ങിയത് നിയമപരമായെന്ന് ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നിട്ടായിരുന്നു സർക്കാരിന്റെ അരിവിതരണം . യുഡിഎഫ് അരി നല്‍കിയത് സൗജന്യമായിട്ടായിരുന്നു. എൽഡിഎഫ് രണ്ടുരൂപ ഇൗടാക്കി. 
തിരഞ്ഞെടുപ്പിൽ ബിജെപിയെ 7 സീറ്റിൽ വരെ സഹായിക്കാനാണ് സിപിഎം ഡീൽ. ഭരണത്തുടർച്ച ഉറപ്പിക്കാൻ  ബിജെപി സഹായിക്കുമെന്നാണ് ധാരണ. സർക്കാർ- ഇഡി വ്യാജ ഏറ്റുമുട്ടൽ ഡീൽ മറയ്ക്കാനാണ്. യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. നേരത്തെ നിശ്ചയിക്കുന്ന പതിവ് കോണ്‍ഗ്രസിലില്ലെന്നും  മനോരമ ന്യൂസിന്‍റെ 'പൊരിഞ്ഞ പോര്' പരിപാടിയില്‍ ഉമ്മൻചാണ്ടി പറഞ്ഞു. 
കേരള കോണ്‍ഗ്രസ് വിട്ടുപോയത് യുഡിഎഫിനെ ബാധിക്കില്ല. കെ.എം.മാണിക്ക് യുഡിഎഫ് നൽകിയ പരിഗണന എല്ലാവരുടെയും മനസിലുണ്ട് . അർഹതയില്ലാത്ത രാജ്യസഭ സീറ്റ് കെ.എം മാണിക്ക് നൽകി . അതിന് താനും രമേശ് ചെന്നിത്തലയും ഏറെ പഴി കേട്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത