പട്ടാമ്ബി സീറ്റ് വേണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്; യുഡിഎഫ് സീറ്റ് നിര്‍ണയം വീണ്ടും പ്രതിസന്ധിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

പട്ടാമ്ബി സീറ്റ് വേണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്; യുഡിഎഫ് സീറ്റ് നിര്‍ണയം വീണ്ടും പ്രതിസന്ധിയില്‍

പട്ടാമ്ബി മണ്ഡലം തനിക്ക് വേണ്ടെന്നും നിലമ്ബൂരില്‍ മത്സരിക്കാനാണ് താല്‍പര്യമെന്നും ആര്യാടന്‍ ഷൗക്കത്ത്. തീരുമാനം ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചു. നിലമ്ബൂരില്‍ മത്സരിക്കാന്‍ തുടക്കം മുതല്‍ ശ്രമം തുടര്‍ന്നിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഷൗക്കത്ത് പ്രതിഷേധവുമായി രംഗത്ത് വന്നത്

ഇതോടെ സീറ്റ് പ്രഖ്യാപിക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളില്‍ ഉണ്ടായ ധാരണ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കല്‍പറ്റ, നിലമ്ബൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്ബി എന്നീ മണ്ഡലങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്

ഇന്ന് വൈകുന്നേരം സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ യുഡിഎഫ് പ്രഖ്യാപിക്കാനിരിക്കെയാണ് വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്നേരത്തെ പട്ടാമ്ബി സീറ്റിനായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog