കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം ആചരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം ആചരിച്ചു

കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം പാലക്കാട് മുണ്ടൂരില്‍ ആചരിച്ചു. വാര്‍ക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം അനുസ്മരണ സമ്മേളനം നടന്നു. 1991 മാര്‍ച്ച്‌ 12ന് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കെ സി ബാലകൃഷ്ണന്റെ മുപ്പതാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച്‌ മുണ്ടൂര്‍, കാവില്‍പ്പാട് എന്നിവിടങ്ങളില്‍ ബൈക്ക് റാലിയായാണ് പ്രവര്‍ത്തകര്‍ വാര്‍ക്കാട്ടെത്തിയത്.

സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

സി പി ഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.വൈകീട്ട് 6 പഞ്ചായത്തിലെ 7 കേന്ദ്രങ്ങളിലായി പൊതുയോഗം നടക്കും .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog