പത്രിക നൽകാൻ പറന്നിറങ്ങി ആക്ഷൻ ഹീറോ; മെട്രോമാനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

പത്രിക നൽകാൻ പറന്നിറങ്ങി ആക്ഷൻ ഹീറോ; മെട്രോമാനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പാലക്കാട്: മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മെട്രോമാൻ ഇ.ശ്രീധരൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആർ.ഡി.ഒ ബിന്ദുവിനാണ് ഇ.ശ്രീധരൻ പത്രിക സമർപ്പിച്ചത്. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ സുരേഷ്‌ഗോപിയും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഹെലികോപ്‌റ്ററിൽ പറന്നിറങ്ങിയ താരം പുഴയ്‌ക്കലിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കളക്‌ടറേ‌റ്റിലെത്തിയത്. ഒപ്പം നടൻ ദേവനുമുണ്ടായിരുന്നു.ശക്തമായ മത്സരസാധ്യത തൃശൂരിലുണ്ടെന്ന് അഭിപ്രായപ്പെട്ട സുരേഷ്‌ഗോപി ഈ തിരഞ്ഞെടുപ്പിലും ശബരിമല ഒരു പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ പുച്ഛിച്ചു തള്ളുന്നുവെന്നും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog